Skip to main content

പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റ് വിതരണം ചെയ്തു

 

 

 

കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലയിലെ പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് കലക്ട്രേറ്റില്‍ നിന്നും പിപിഇ കിറ്റ് വിതരണം ചെയ്തു.  24,000 പിപിഇ കിറ്റുകളാണ് വിതരണം ചെയ്തത്.  ഓരോ ബൂത്തിലേക്കും എട്ടെണ്ണം വീതം പിപിഇ കിറ്റുകളും ഏഴ് ലിറ്റര്‍ സാനിറ്റൈസറും 14 വീതം മാസ്‌കും ഗ്ലൗസുകളുമാണ് വിതരണം ചെയ്തത്.  പോളിങ്ങിന്റെ അവസാന മണിക്കൂറില്‍ കോവിഡ് രോഗികള്‍ വോട്ടു ചെയ്യാനെത്തുമ്പോഴാണ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കുക.

date