Skip to main content

വനിതാ പോളിടെക്നിക്കില്‍ സ്പോട്ട് അഡ്മിഷന്‍ 16 ന്

 

 

 

കോഴിക്കോട് ഗവ.വനിതാ പോളിടെക്നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജി.ഐ.എഫ്.ഡി സെന്ററിലെ  ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 16 ന് കോഴിക്കോട് ഗവ: വനിതാ പോളിടെക്നിക്ക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.   നേരത്തെ അപേക്ഷ നല്‍കിയ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 16 ന് രാവിലെ 10 മണിക്കകം  എസ്.എസ്.എല്‍.സി, ടി.സി, സി.സി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുമായി മലാപ്പറമ്പിലെ  ഗവ: വനിതാ പോളിടെക്നിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ഫീസ് 2,100 രൂപ കരുതണം.

date