Skip to main content

ജില്ലയില്‍  3975 ബൂത്തകള്‍

ജില്ലയില്‍ ആകെ 3975 ബൂത്തുകളിലായി  6190 പോലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാന പാലനത്തിന് നിയമിച്ചതായി ജില്ലാ പൊലീസ് യു. അബദുല്‍ കരീം അറിയിച്ചു. ഇതില്‍ 1503 പേര്‍ സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആണ് (മുന്‍ പോലീസ്, മിലിറ്ററി, എന്‍ സി സി, എസ് പി സി ) എസ്.പി 1, ഡി.വൈ.എസ്.പി  13 സി. ഐ മാര്‍ 43. ബാക്കി മറ്റുള്ളവര്‍ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, എറണാകുളം സിറ്റി, ഇടുക്കി ജില്ലകളില്‍ നിന്നും പോലീസ് ഉണ്ട്. കെ.എ.പി 5, എം.എസ്.പി, ഐ.ആര്‍.ബി   എന്നീ ബറ്റാലിയനുകളില്‍ നിന്നും കൂടാതെ 450 ട്രൈനീസും ഉണ്ട്. സെന്‍സിറ്റീവ് ബൂത്തുകള്‍  304. സെന്‍സിറ്റീവ് പിക്കറ്റ്‌സ് 50. ഇവിടെ പ്രത്യേകമായി പോലീസിനെ നിയോഗിക്കുന്നുണ്ട്‌

date