Post Category
സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ്: ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സത്യപ്രസ്താവന സാക്ഷ്യപ്പെടുത്താം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ്-19 പോസിറ്റീവ് ആയവർക്കും ക്വാറൻറീനിൽ ഉള്ളവർക്കും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റും അപേക്ഷാഫോറവും നേരിട്ട് അയച്ചു കൊടുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാരെ സ്പെഷ്യൽ പോളിംഗ് ഓഫീസർമാരായി ചുമതലപ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടർ ഉത്തരവായിട്ടുണ്ട്. സ്പെഷ്യൽ വോട്ടർമാർ നേരിട്ട് അപേക്ഷിക്കുന്ന ഫോറം 19ഡിയിലും മേൽപ്പറഞ്ഞ പ്രകാരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് സത്യപ്രതിജ്ഞ സാക്ഷ്യപ്പെടുത്തി കൊടുക്കാം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സെക്രട്ടറിമാർ ഇതുസംബന്ധിച്ച ആവശ്യമായ നിർദ്ദേശങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments