Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഏജന്റുമാർ പാസുകൾ കൈപ്പറ്റണം 

 

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ പഞ്ചായത്ത്  ഡിവിഷനിലേക്കുള്ള സ്ഥാനാർഥികളുടെ കൗണ്ടിംഗ് ഏജന്റിന്റെ  പാസുകൾ കോവിഡ്  പശ്ചാത്തലത്തിൽ അതത് ബ്ലോക്ക് വരണാധികാരികളിൽ നിന്നും കൈപ്പറ്റണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. ജില്ലാ പഞ്ചായത്തിലെ എല്ലാ ഡിവിഷനുകളിലേക്കുമുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് വെസ്റ്റ് യാക്കര എസ്.എ ഹാൾ കേന്ദ്രത്തിലാണ്.  ഈ കേന്ദ്രത്തിലേക്കുള്ള കൗണ്ടിംഗ് ഏജന്റ്  പാസ്സുകൾ മാത്രം വരണാധികാരി കൂടിയായ ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. 
 

date