Skip to main content

 ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

ജില്ലയില്‍ കൈത്തൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമിനിധി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനു വേണ്ടി  ഏപ്രില്‍ 30നകം കോട്ടയം കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലേബര്‍ ഓഫീസിലോ ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലോ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നേരിട്ടെത്തി ഒപ്പിടുന്നതിനുളള സൗകര്യവും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 0481 2564365 എന്ന നമ്പരില്‍ ബന്ധപ്പെടണം. 

                                                     (കെ.ഐ.ഒ.പി.ആര്‍-722/18)

date