Skip to main content

ജില്ലയിൽ തെരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

 

 

 

തദ്ദേശ തെരഞ്ഞെടുപ്പ്  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്നു. 7.73 ശതമാനം ആളുകൾ ആദ്യ ഒന്നര മണിക്കൂറിനകം(8.36 വരെ) വോട്ട് രേഖപ്പെടുത്തി. എല്ലാ ബൂത്തുകളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നത്. സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം തുടങ്ങി  തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നുണ്ട്. ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് സമാധാനപരമാണ്.

date