Post Category
ജില്ലാതല കൺട്രോൾ റൂം പ്രവർത്തനം പുരോഗമിക്കുന്നു
ജില്ലാ കലക്ടർ സാംബശിവറാവുവിന്റെ നേതൃത്വത്തിൽ ജില്ലാതല കൺട്രോൾ റൂം പ്രവർത്തനം പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും അതിവേഗത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ വഴി ഉദ്യോഗസ്ഥര്‍ അറിയിക്കുന്നുണ്ട്. പോളിംഗ് സാമഗ്രികള്‍ സ്വീകരിച്ച നിമിഷം മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് സ്വീകരണ കേന്ദ്രത്തില്‍ എത്തുന്നത് വരെയുള്ള ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള വിവരങ്ങളും ഇതില്‍ അപ്‌ഡേറ്റ് ചെയ്യും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പോള്‍ മാനേജര്‍ പോര്‍ട്ടല്‍ വഴി തിരഞ്ഞെടുപ്പ് പുരോഗതികള്‍ അപ്പപ്പോള്‍ വിലയിരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ വിവരങ്ങളും കൺട്രോൾ റൂം വഴി മാധ്യമങ്ങൾക്ക് നൽകുന്നുണ്ട്.
date
- Log in to post comments