Skip to main content

കൃത്യമായ എകോപനം; തെരഞ്ഞെടുപ്പ് സുഗമമാക്കി ജില്ലാതല കൺട്രോൾ റൂം 

 

 

 

പ്രശ്ന ബാധിത ബൂത്തുകളിലെ  വെബ്കാസ്റ്റിംഗ്, പരാതികളിൽ അടിയന്തര നടപടി, സംശയങ്ങൾക്ക് കൃത്യമായ മറുപടി ഇതെല്ലാമായിരുന്നു ജില്ലാകലക്ടർ  സാംബശിവറാവുവിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പു ദിനം ജില്ലാതല  കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ. കൃത്യമായ ഏകോപനം ജില്ലയിലെ തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് ഏറെ സഹായകമായി.

 തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും   അതിവേഗത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ വഴി ഉദ്യോഗസ്ഥര്‍ ലഭ്യമാക്കി.   തെരഞ്ഞെടുപ്പിന്റെ ഏറ്റവും പുതിയ വിവരങ്ങൾ കൺട്രോൾ റൂം വഴി മാധ്യമങ്ങൾക്ക് നൽകി.

അതിവേഗത്തിൽ സുഗമമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സൗകര്യമാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനത്തിലൂടെ സാധ്യമായത്. പ്രശ്‌നബാധിത ബൂത്തുകളിലെ വെബ്‌കാസ്റ്റിംഗ് നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനുമായി വിവിധ വകുപ്പുകളിലെ അൻപതോളം ഉദ്യോഗസ്ഥരാണ് കൺട്രോൾ റൂമിൽ പ്രവർത്തിച്ചത്.

date