Skip to main content

പ്രത്യേക ബാലറ്റ്: ഇതുവരെ ലഭിച്ചത് 17,278 പേരുടെ പട്ടിക

 

 

 

ജില്ലയിലെ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക ബാലറ്റ് വിതരണത്തിന് ഇതുവരെ ലഭിച്ചത് 17,278 പേരുടെ പട്ടിക. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നഷ്ടപ്പെടാതിരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. 

സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍, സ്‌പെഷ്യല്‍ പോളിങ്ങ് അസിസ്റ്റന്റ്, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയ ടീം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പിപിഇ കിറ്റ് ധരിച്ച് വീടുകളിലെത്തിയാണ് പ്രത്യേക ബാലറ്റ് വിതരണം നടത്തിയത് .13,233 ബാലറ്റുകളാണ് വീടുകളിൽ സ്പെഷ്യൽ പോളിങ്ങ് ഓഫീസർമാർ എത്തിച്ചത്.  തപാലിൽ 3102  ബാലറ്റുകൾ  അയച്ചു.    135  പേർ പ്രത്യേക വോട്ട് ചെയ്യൽ നിരസിച്ചു. ദുരന്ത നിവാരണ സെല്ലില്‍ നിന്നും വരണാധികാരികള്‍ക്ക് അയച്ചുകൊടുക്കുന്ന സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരമുള്ള ബാലറ്റാണ് വിതരണം ചെയ്തത് .

date