Post Category
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 19ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ബിസിനസ്സ് ഡെവലപ്പ്മെന്റ് അസോസിയേറ്റ്സ്, സെയില്‍സ് ഓഫീസര്‍, പ്രോഗ്രാം മാനേജര്‍ (യോഗ്യത : ബിരുദം), സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍ (യോഗ്യത : പ്ലസ് ടു ) , സ്റ്റാഫ് നേഴ്സ് (യോഗ്യത : ജി.എന്‍.എം. /ബി.എസ്.സി. നേഴ്സിംഗ്), മെക്കാനിക്കല്‍ എഞ്ചിനീയര്‍ (യോഗ്യത : ഡിപ്ലോമ/ എഞ്ചിനിയറിംഗ് ഇന്‍ ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍), തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 40 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176/2370178.
date
- Log in to post comments