ടെലിവിഷന്‍ ജേണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്തു നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. ഓണ്‍ലൈന്‍ പഠന സൗകര്യം ഉണ്ടായിരിക്കും. 2021 ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 8137969292. വിലാസം :കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന് വിമണ്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014
- Log in to post comments