Post Category
റിവർ മാനേജ്‌മെന്റിൽ ഇന്റേൺഷിപ്പിന് അവസരം
റവന്യൂ ദുരന്തനിവാരണ വകുപ്പ് പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം റിവർ മാനേജ്‌മെന്റ് സംബന്ധിച്ചു കൈപുസ്തകം (മലയാളം) തയ്യാറാക്കുന്ന പ്രോജക്ടിലേക്ക് മൂന്ന് മാസത്തേക്ക് ഇന്റേൺഷിപ്പിന് അവസരം. പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടുകൂടിയാണ് ഇന്റേൺഷിപ്പ്. രണ്ടൊഴിവാണുള്ളത്. ജിയോളജി/ ജ്യോഗ്രഫി ബിരുദാനന്തര ബിരുദമുള്ളവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം ഈ മാസം 22 നകം അപേക്ഷിക്കാം. ഇ-മെയിൽ: ildm.revenue@gmail.com. കൂടുതൽ വിവരങ്ങൾക്ക്: https://ildm.kerala.gov.in/en/. ഫോൺ: 9605869073.
പി.എൻ.എക്‌സ്. 4363/2020
date
- Log in to post comments