Skip to main content

ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗം

 
       കേരള സൗഹൃദ നിക്ഷേപ ഓര്‍ഡിനന്‍സും  ആക്ടും നടപ്പിലാക്കിയതിന്  ശേഷമുള്ള മൂന്നാമത്തെ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് മീറ്റിംഗ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്നു. വിവിധ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും സംരംഭം തുടങ്ങുന്നതിനാവശ്യമായ അനുമതികളും ലൈസന്‍സും ലഭിക്കുന്നതിനാണ്   ഏകജാലക മീറ്റിംഗ് സംഘടിപ്പിക്കുന്നത്.കളക്ടര്‍ ചെയര്‍മാനും ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ ഏഴ് പരാതികളാണ് ലഭിച്ചത്.
ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിലേക്കുള്ള അപേക്ഷകള്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നല്‍കുകയും 30 ദിവസത്തിനകം ലൈസന്‍സ് നല്‍കുകയും ചെയ്യും. കഴിഞ്ഞ മീറ്റിംഗില്‍ നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ നിന്ന് രണ്ട് യൂണിറ്റുകള്‍ക്ക് മിഷനറി സ്ഥാപിക്കാനുള്ള അനുമതി നല്‍കി. കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള അപേക്ഷയില്‍ സ്ഥാപനം തുടങ്ങുന്നതിന് 10 ദിവസത്തിനകം ലൈസന്‍സ് നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു. മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ നിന്ന്  ലഭിച്ച അപേക്ഷയില്‍ മിഷനറി സ്ഥാപിക്കുന്നതിനുള്ള അനുമതി നല്‍കി. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള അപേക്ഷയില്‍ 2017-18 വര്‍ഷത്തേക്കുള്ള ലൈസന്‍സ് ഒരാഴ്ച്ചക്കകം പുതുക്കി നല്‍കുന്നതിന്    ബോര്‍ഡ് അനുമതി നല്‍കി. വട്ടംകുളം ഗ്രാമ പഞ്ചായത്തില്‍ നിന്ന് പഞ്ചായത്ത് ലൈസന്‍സ് ലഭിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.ന്യൂനതകള്‍ പരിഹക്കുന്നതിന് വേണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്ഥാപനത്തോട് ബോര്‍ഡ് നിര്‍ദ്ദശം നല്‍കി.
       ടി. അബ്ദുല്‍ വഹാബ് (ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍), സി.ഉപേന്ദ്രന്‍ (ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍), പി.മുഹമ്മദ് സിദ്ദീഖ്(കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍), പി.മുഹമ്മദ് അലി(ജില്ലാ ജി.എസ്.ടി ഓഫീസര്‍), കെ.എം അഷിറഫലി(ഫയര്‍ ആന്റ് റെസ്‌ക്യു എ.ഡി.ഒ), എന്‍.കെ ദജേഷ്(മലപ്പുറം ലേബര്‍ ഓഫീസര്‍), എം ഹംസ(അസി.ടൗണ്‍ പ്ലാനര്‍), ആര്‍.ബാലഗോപാല്‍(ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍), സുബൈദ (മഞ്ചേരിമുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

 

date