കോവിഡ് പ്രതിരോധം ഉറപ്പാക്കും
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും ജില്ലയില്‍ വോട്ടെണ്ണല്‍ നടത്തുക.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഇന്ന്(ഡിസംബര്‍ 15) അണുവിമുക്തമാക്കും. വോട്ടെണ്ണല്‍ ദിവസം ഹാളിനുള്ളിലും പുറത്തും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ഏജന്റിനു പുറമെ ഒരു കൗണ്ടിംഗ് ഏജന്റിനെ മാത്രം വോട്ടെണ്ണലിന് ചുമതലപ്പെടുത്താം. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ഏജന്റിനു പുറമെ അവര്‍ മത്സരിക്കുന്ന വാര്‍ഡുകള്‍ ഉള്‍പ്പെട്ടുവരുന്ന ഓരോ ഗ്രാമപഞ്ചായത്തിനും ഒരാള്‍ വീതം എന്ന ക്രമത്തില്‍ കൗണ്ടിംഗ് ഏജന്റുമാരെ ചുമതലപ്പെടുത്താവുന്നതാണ്.
കൗണ്ടിംഗ് ഏജന്റുമാര്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.
കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.
വിജയിക്കുന്ന സ്ഥാനാര്‍ഥികളുടെ ആഹ്ലാദ പ്രകടനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം. ഇക്കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.
- Log in to post comments