Skip to main content

സൈക്ലിംഗ് ടെസ്റ്റ് 14ന്

 

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ പ്യൂൺ (കാറ്റഗറി നമ്പർ-307/2018) തസ്തികയുടെ സാധ്യതാ പട്ടികയിലുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്കുള്ള സൈക്ലിംഗ് ടെസ്റ്റും പ്രമാണ പരിശോധനയും ഡിസംബർ 14 ന് കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും.
 ഉദ്യോഗാർഥികൾ സ്വന്തം പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, സാധുവായ അസൽ തിരിച്ചറിയൽ രേഖ, ആവശ്യമായ അസ്സൽ പ്രമാണങ്ങൾ,  സൈക്കിൾ എന്നിവ സഹിതം രാവിലെ 10 ന് ഹാജരാകണമെന്ന് പി. എസ്. സി ജില്ലാ ഓഫീസർ അറിയിച്ചു  . ഫോൺ: 0481 2578278

date