Skip to main content

മന്ത്രിസഭാ വാർഷികം- ഉപസമിതികൾ രൂപീകരിച്ചു 

 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നേരത്തെ സ്വാഗതസംഘം രൂപീകരിച്ചതിനു പുറമെ ജില്ലയിൽ ഉപസമിതികളും രൂപീകരിച്ചു. പരിപാടികളുടെ മികച്ച ആസൂത്രണത്തിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ അദ്ധ്യക്ഷയും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് റിച്ചാർഡ്, ഡെപ്യൂട്ടി കളക്ടർ അലക്‌സ് ജോസഫ് എന്നിവർ കൺവീനർമാരുമായി പ്രോഗ്രാം ഉപസമിതി രൂപീകരിച്ചു. വകുപ്പുകളുടെ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പ്രദർശന കമ്മറ്റിയും രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ചെയർമാനും ജില്ലാ പഞ്ചായത്തംഗം വൈസ് ചെയർമാനും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എം. ദിലീപ് കൺവീനറുമാണ്. പ്രചരണവും മാധ്യമ ഏകോപനവും നിർവഹിക്കുന്ന പബ്ലിസിറ്റി കമ്മിറ്റിയുടെ ചെയർമാനായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. സണ്ണി പാമ്പാടിയെയും കൺവീനറായി പിആർഡി അസി. എഡിറ്റർ കെ. ബി. ശ്രീകലയെയും തെരഞ്ഞെടുത്തു. കൾച്ചറൽ കമ്മറ്റിയുടെ ചെയർമാനായി നഗരസഭാ കൗൺസിലർ സി.എൻ. സത്യനേശനേയും കൺവീനർമാരായി ഡിവൈഎസ്പി വിനോദ് പിള്ള, ഡിറ്റിപിസി സെക്രട്ടറി ബിന്ദു എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ വകുപ്പുകൾ നടത്തുന്ന സെമിനാറുകളുടെ സംഘാടനത്തിനും ഏകോപനത്തിനുമായി രൂപീകരിച്ച സെമിനാർ കമ്മറ്റിയുടെ ചെയർപേഴ്‌സണായി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബെറ്റി റോയ് മണിയങ്ങാടിനെയും കൺവീനറായി അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണർ പി.എസ്. ഷിനോയെയും തെരഞ്ഞെടുത്തു. 

ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി ജനറൽ കമ്മറ്റിയുടെ ചെയർമാനും കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ. പി.ആർ. സോന വൈസ് ചെയർപേഴ്‌സണുമാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസാണ് കൺവീനർ. 

                                                            (കെ.ഐ.ഒ.പി.ആർ-780/18)

date