Post Category
പെന്‍ഷന്‍ വിതരണം വൈകും
തിരുവനന്തപുരം നോര്‍ത്ത് ഡിവിഷന്റെ പരിധിയിലുളള പോസ്റ്റ് ഓഫീസുകളില്‍ മെയ് ഒന്ന് മുതല്‍ കോര്‍ സിസ്റ്റം ഇന്റഗ്രേറ്റര്‍ എന്ന പുതിയ സംവിധാനം സ്വീകരിക്കുന്നതിനാല്‍ ഏപ്രില്‍ 30 വരെ മണി ഓര്‍ഡര്‍ ഉള്‍പ്പെടെയുളള സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ചാല മുതല്‍ വര്‍ക്കല ഇടവ വരെയുളള നോര്‍ത്ത് ഡിവിഷനു കീഴില്‍ വരുന്ന പോസ്റ്റ് ഓഫീസുകള്‍ വഴി വിതരണം നടത്തുന്ന മണി ഓര്‍ഡര്‍ പെന്‍ഷനുകളുടെ മെയ് മാസത്തെ വിതരണം പതിവിലും വൈകാനിടയുണ്ടെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.1561/18
date
- Log in to post comments