മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്സിനേഷന് സെന്റര്‍ 21ന് പ്രവര്‍ത്തനമാരംഭിക്കും; എല്‍ദോ എബ്രഹാം എംഎല്‍എ
മൂവാറ്റുപുഴ ജനറല്‍ ആശുപത
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്സിനേഷന് സെന്റര്‍ ഈമാസം 21 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം എല്‍ എ അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്സിനേഷന് നല്‍കുന്നത്. ജില്ലയില്‍ ഘട്ടം ഘട്ടമായിട്ടാണ് കോവിഡ് വാക്സിനേഷന് സെന്ററുകള്‍ ഒരുക്കുന്നത്. ഒന്നാം ഘട്ടത്തില്‍ കോവിഡ് വാക്സിനേഷന് സെന്ററില്‍ മൂവാറ്റുപുഴ ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് എല്‍ദോ എബ്രഹാം എംഎല്‍എ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. രണ്ടാഘട്ടത്തില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, കരുവേലിപ്പടി മഹാരാജാസ് ആശുപത്രി, പറവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് വാക്സിനേഷന് സെന്റര്‍ ആരംഭിക്കുന്നത്. ഇവിടത്തെ ജീവനക്കാര്‍ക്കുള്ള പരീശീലനം പൂര്‍ത്തിയാക്കി 21ന് ഇവിടങ്ങളില്‍ വാക്സിനേഷന് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
- Log in to post comments