Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമനിധി; മസ്റ്ററിംഗ് നടത്തണം

കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് എറണാകുളം മേഖലയ്ക്ക് കീഴില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് പുതുനഗല്‍ എന്നിവിടങ്ങളില്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ സ്വീകരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ നാളിതുവരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഈ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തവരും പുതുതായി ക്ഷേമപെന്‍ഷനുകള്‍ അനുവദിക്കപ്പെട്ടവരും  ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെയുളള കാലയളവില്‍ അതതു പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന കര്‍ശനമായും മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫീക്കറ്റ് അതത് ഫിഷറീസ് ഓഫീസര്‍ മുഖേന മേഖല ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9188341684.
 

date