Post Category
മസ്റ്ററിങ്, 2020 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കാം
കൊച്ചി: ഇതുവരെ മസ്റ്ററിങ് പൂര്‍ത്തിയാകാത്ത പെന്‍ഷന് അര്‍ഹരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് നടത്താനും, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉളളവര്‍ കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ഹോം മസ്റ്ററിങ്ങിനും, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് ക്ഷേമനിധി ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു മസ്റ്ററിങ് പൂര്‍ത്തിയാക്കാനും ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെ സമയം അനുവദിക്കുന്നു.
കൂടാതെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിനും ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കാവുന്ന അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടിയിരിക്കുന്നു.
date
- Log in to post comments