Skip to main content

ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിൻ ഉദ്ഘാടനം

 

എറണാകുളം: കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിൻ വെള്ളിയാഴ്ച ആരംഭിക്കും. ഇന്ത്യയിലൊട്ടാകെ ലഹരി വിമുക്ത ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട 272 ജില്ലകളിൽ ഒന്നാണ് എറണാകുളം. പരിശീലനം ലഭിച്ച പ്രത്യേക വളൻ്റിയർമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ, മാതാ പിതാക്കൾ, ക്ലബ് ഭാരവാഹികൾ, ജനപ്രതിനിധികൾ, പോലീസ് എന്നിവർക്ക് പ്രത്യേക ക്ലാസുകൾ നൽകും. പരിപാടിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് കളക്ടറേറ്റിൽ കളക്ടർ എസ്.സുഹാസ് നിർവഹിക്കും.

date