Post Category
കുടുംബശ്രീ വാര്‍ഷികം 'അരങ്ങ് 2018'
കുടുംബശ്രീ 20-ാംവാര്‍ഷികത്തോടനൂബന്ധിച്ച് സംഘടിപ്പിക്കുന്ന 'അരങ്ങ് - 2018' ന് ഏപ്രില്‍ 30 തുടക്കമാകും. പി കെ ശ്രീമതി എം പി കലോത്സവം ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 30 ന് കായിക മത്സരങ്ങള്‍ അരങ്ങേറും. സാഫ് ഗെയിംസ് മെഡല്‍ ജേതാവ് ഷിജില വി ഡി കായിക മത്സരാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കും.
മെയ് 1 ന് കലാമത്സരവും നടക്കും. 29 ഇനങ്ങളിലായി രണ്ടായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. പാലയാട് ഡയറ്റ് ഹാള്‍, പാലയാട് ഹൈസ്‌കൂള്‍, അബു ചാത്തുക്കുട്ടി സ്മാരക മിനി സ്റ്റേഡിയം എന്നിവിടങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. വിജയികള്‍ക്ക് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
date
- Log in to post comments