മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍ ഒഴിവ്
വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിളാ സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്ക് മുന്‍ഗണന. അപേക്ഷ മേയ് 15 നകം ലഭിക്കണം. പാലക്കാട്, വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് ഒഴിവ്. ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍ക്ക് ബിരുദവും ബി.എഡും വേണം. 25 നും 40 നും ഇടയിലായിരിക്കണം പ്രായം. പ്രതിമാസം 11,000 രൂപ ഹോണറേറിയം ലഭിക്കും. ബിരുദമാണ് അഡീഷണല്‍ ടീച്ചറുടെ യോഗ്യത. 25നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 9,000 രൂപ ഹോണറേറിയം ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അയയ്ക്കണം. ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ. എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ : 0471-2348666, 2913212.
പി.എന്‍.എക്‌സ്.1579/18
- Log in to post comments