കലാഭവൻ മണി മെമ്മോറിയൽ നാടൻ പാട്ട് മത്സരം
എറണാകുളം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കലാഭവൻ മണി സ്മരണാർത്ഥം ജില്ലയിലെ യൂത്ത് / യുവ ക്ലബുകൾക്കായി ജില്ലാതല ഓൺലൈൻ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. ഒരു ജിബിയ്ക്കുള്ളിൽ ഫയൽ സൈസുള്ള 10 മിനിറ്റ് ദൈർഘ്യമുള്ള നാടൻ പാട്ടുകളുടെ എം.പി. 4 വീഡിയോ സി.ഡിയിൽ തയാറാക്കി കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ യുവജന കേന്ദ്രത്തിൽ നേരിട്ട് എത്തിക്കണം. അവസാന തീയതി ഫെബ്രുവരി അഞ്ച്. 18 നും 40നും മധ്യേ പ്രായമുള്ള പത്തുപേരടങ്ങുന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. വീഡിയോയിൽ ക്ലബ്ബിൻ്റെ പേരും വിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തിയിരിക്കണം. വീഡിയോയുടെ പശ്ചാത്തലത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മണിനാദം - 2021 എന്ന് രേഖപ്പെടുത്തിയ ബാനർ ഉണ്ടായിരിക്കണം. ജില്ലാതലത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് 5000 രൂപ വീതവും ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ 0484-2428071, 9496195108 എന്ന നമ്പറിൽ ബന്ധപ്പെടണം
- Log in to post comments