Post Category
ദേശീയ സമ്മതിദായക ദിനാഘോഷം 25ന്
കൊച്ചി: ദേശീയ സമ്മതിദായക ദിനം 25-ന് ജില്ലയിൽ വിപുലമായ പരിപാടികളോടെ ആചരിക്കും. കളമശേരി സെന്റ് പോള്‍സ് കോളേജ് അക്കൗസ്റ്റിക് തീയറ്ററില്‍ രാവിലെ 11.30 ന് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും. കളമശേരി സെന്റ് പോള്‍സ് കോളേജ് അസോസിയേറ്റ് മാനേജര്‍ ഫാദര്‍ ജോസഫ് ആന്റണി പളളിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് യുവവോട്ടര്‍മാര്‍ക്കുളള ഐ.ഡി കാര്‍ഡുകൾ ജില്ലാ കളക്ടറും വിശിഷ്ടാതിഥികളും വിതരണം ചെയ്യും. ചടങ്ങില്‍ ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ ഡോ.ഹാരിസ് റഷീദ്, ജില്ലാ പോലീസ് കമ്മീഷണര്‍ ഐശ്വര്യ ഡോങ്ക്രെ, അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ്മ, കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ബീന പി ആനന്ദ്, സെന്റ് പോള്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വാലന്റയിന്‍ ഡിക്രൂസ്, ചലചിത്ര താരങ്ങളായഉണ്ണി മുകുന്ദന്‍, ടിനി ടോം, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments