Skip to main content

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗംപ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

 

മൂവാറ്റുപുഴ: മുക്കാല്‍ നൂറ്റാണ്ട് പഴക്കമുള്ള മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ കെട്ടിടം നവീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. കാലപഴക്കത്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടം നവീകരിക്കുന്നതിന് എന്‍.എച്ച്.എം.സഹകരണത്തോടെ ബി.പി.സി.എല്‍ന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 27-ലക്ഷം രൂപ മുതല്‍ മുടക്കിയാണ് അത്യാഹിത വിഭാഗം നവീകരിക്കുന്നത്. ഒട്ടേറെ പരിമിതികള്‍ ഉള്ള ജനറല്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി സീലിംഗ് മാറ്റി സ്ഥാപിക്കല്‍, പ്രത്യേക മുറികള്‍, പുതുതായി രണ്ട് ശുചിമുറികള്‍, രോഗികള്‍ക്ക് വിശ്രമ കേന്ദ്രം അടക്കമാണ് നിര്‍മിക്കുന്നത്. അത്യാഹിത  വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടം  നവീകരിക്കുന്നതിന്റെ മുന്നോടിയായി അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം പഴയ ഒപി കെട്ടിടത്തിലേക്കു മാറ്റിയിട്ടുണ്ട്. ഓഫ്ത്താല്‍മോളജി, സ്‌കിന്‍ എന്നീ വിഭാഗങ്ങളുടെ ഒപി പ്രവര്‍ത്തനം പ്രധാന ഒപി കെട്ടിടത്തിലേക്കു മാറ്റി.

നഗരസഭ ചെയര്‍മാന്‍ പി.പി.എല്‍ദോസ് അധ്യക്ഷതവഹിച്ചു. വൈസ്‌ചെയര്‍പേഴ്‌സണ്‍ സിനി ബിജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം.അബ്ദുല്‍സലാം, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, ന്‌സ അഷറഫ്, കൗണ്‍സിലര്‍മാരായ കെ.ജി.അനില്‍കുമാര്‍, ആര്‍.രാകേഷ്, അമല്‍ ബാബു, കെ.കെ.സുബൈര്‍, പി.വി.രാധാകൃഷ്ണന്‍, മീര കൃഷ്ണന്‍, നെജില ഷാജി, ഫൗസിയ അലി, ലൈല ഹനീഫ, ജോയ്‌സ് മേരി ആന്റണി, ജോര്‍ജ് ജോളി മണ്ണൂര്‍, വി.എ.ജാഫര്‍സാദിഖ്, ബിന്ദു ജയന്‍, ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയന്‍, ആര്‍.എം.ഒ. ഡോ.ധന്യ, ആശുപത്രി വികസനസമിതി അംഗങ്ങളായ കെ.എ.നവാസ്, സെബി തോമസ് എന്നിവര്‍ പങ്കെടുത്തു.  
                                                      
ചിത്രം: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു.

date