ലൈഫ്മിഷന്‍ പദ്ധതി; രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ഗുണഭോക്തൃ സംഗമം
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കു ലൈഫ് പദ്ധതി പൂര്‍ണമായി ജനങ്ങളില്‍ എത്തിക്കുകയെ ലക്ഷ്യത്തോടെ രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ ഗുണഭോക്താക്കളെയും പങ്കെടുപ്പിച്ച് ഗുണഭോക്തൃ സംഗമം നടത്തി.ഭവന രഹിതരായ മുഴുവന്‍ ആളുകള്‍ക്കും വീടെ സ്വപ്‌നം യാഥാര്‍ത്യമാക്കാനുള്ള ചുവടുവെപ്പാണ് ഉപഭോക്തൃ സംഗമ വേദികള്‍. പഞ്ചായത്ത് തലത്തില്‍ നിലവിലുള്ള ഭവനരഹിതരെ കണ്ടത്തി ലൈഫ് പദ്ധതിയെക്കുറിച്ച് വ്യക്തമായ ധാരണ ഉപഭോക്താക്കള്‍ക്ക് നല്‍കുതിനുവേണ്ടിയാണ് രാജാക്കാട് പഞ്ചായത്ത് ഉപഭോക്തൃ സംഗമം നടത്തിയത്.
പദ്ധതിയുടെ ഭാഗമായി 270 വീടുകളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചി'ുള്ളത്. രണ്ടാംഘ'ത്തില്‍ ഭൂമിയും വീടുമില്ലാത്ത ഉപഭോക്താക്കള്‍ക്കായി പാര്‍പ്പിട സമുച്ചയം തീര്‍ക്കാനും ഭരണസമിതി ആലോചി'ുണ്ട്.
രാജാക്കാട് അര്‍ച്ചനാ ഓഡിറ്റോറിയത്തില്‍ നട ഗുണഭോക്തൃ സംഗമത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി അനില്‍ , സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ ഡി സന്തോഷ് , പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍'ി പ്രതിനിധികള്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments