ദേശീയ വിനോദ സഞ്ചാരദിനമാഘോഷിച്ചു
കൊച്ചി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വിനോദസഞ്ചാരദിനമായ ജനുവരി 25 വിപുലമായി ആഘോഷിച്ചു. എറണാകുളം ബോട്ട് ജെട്ടിയിയിലും, ഡിറ്റിപിസിയുടെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലും സമഗ്ര ശുചീകരണയജ്ഞം സംഘടിപ്പിച്ചു. ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫിസിലെയും, ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഓഫിസിലെയും ജീവനക്കാരും, കൂടാതെ കുടുംബശ്രീ, ലൈഫ് ഗാര്‍ഡ്, ടൂറിസം മേഖലയെ പ്രതിനിധീകരിച്ച് ടൂറിസം പ്രൊഫഷണല്‍ ക്ലബ് , ക്യാലിപ്‌സൊ അഡ്വഞ്ചര്‍ ടൂറിസം സെന്റര്‍, ടൂറിസ്റ്റ് ഡെസ്‌ക്ക് - ഉത്തരവാദിത്ത ടൂറിസം യൂണിറ്റ് എന്നിവരെല്ലാം പങ്കാളികളായി. ടൂറിസം പ്രൊഫഷണല്‍സ് ക്ലബ് പ്രസിഡണ്ട് ജോര്‍ജ്ജ് സ്‌കറിയ, സ്വരൂപ് എന്നിവരും ക്യാലിപ്‌സൊ ടീ ലീഡര്‍ വിശാല്‍ കോശി, ഡിറ്റിപിസി സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഡിറ്റിപിസി ഭരണസമിതിയംഗവും, കൊച്ചി നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായപി.ആര്‍. റിനീഷ് ദര്‍ബാര്‍ ഗ്രൗണ്ടിലെത്തി ദേശീയ വിനോദസഞ്ചാരദിനത്തിന്റെ ഭാഗമായ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ ഡിറ്റിപിസിയുടെ റിഫ്രഷ്‌മെന്റ് സ്റ്റാളിന്റെ ഔപചാരികമായ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഡിറ്റിപിസി സെക്രട്ടറി വിജയകുമാര്‍, മാനേജര്‍. സുലോചന, ഡെസ്റ്റിനേഷന്‍ കോ - ഓര്‍ഡിനേറ്ററും സീനിയര്‍ സൂപ്പര്‍വൈസറുമായ രാജീവന്‍ മറ്റ് ജീവനക്കാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- Log in to post comments