Skip to main content

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഹരിത ഓഫീസായി മാറി

 

പെരുമ്പാവൂർ:  കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസും കീഴിലുള്ള ഘടക സ്ഥാപനങ്ങളും ഗ്രീൻ പ്രോട്ടോകൾ പാലിക്കുന്ന ഹരിത ഓഫീസായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ പ്രഖ്യാപിച്ചു. ഹരിത കേരളം മിഷൻ ശുചിത്വ മാലിന്യ സംസ്കരണ ഉപ ദൗത്യത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ ഓഫീസിനെ മാലിന്യമുക്ത ഓഫീസാക്കി മാറ്റുന്ന  പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും സഹകരണത്തോടെ ഓഫിസ് മനോഹരമാക്കി ഹരിത പ്രോട്ടോകോൾ പാലിക്കുന്ന ഓഫീസായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നടത്തുമെന്ന്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഹരിത ഓഫീസ്  പ്രഖ്യാപനത്തിൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  എ.ടി.അജിത് കുമാർ , ജോയിന്റ് ബി.ഡി.ഒ. സാറാമ്മ, എം.പി. പ്രകാശ്, ജി.ഇ.ഒ ഷൈജു പോൾ ഹെഡ് അക്കൗണ്ടന്റ് കബീർ, ലിസ്സി എന്നിവർ പങ്കെടുത്തു.

date