Skip to main content

കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്കുള്ള വായ്പാ വിതരണം ചെയ്തു.

 

കോതമംഗലം : കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്കുള്ള വായ്പാ വിതരണം ചെയ്തു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും കുട്ടമ്പുഴയിലെ കുടുംബശ്രീ അംഗങ്ങൾക്ക് 2 കോടി രൂപയാണ് വായ്പ നൽകുന്നത്.വായ്പയുടെ വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.
സി ഡി എസ് ചെയർ പേഴ്സൺ ആനന്ദവല്ലി ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർമാരായ ഷീല രാജീവ്,ആലീസ് സിബി,ബിനേഷ് നാരായണൻ,കുട്ടമ്പുഴ എസ് സി ബി പ്രസിഡൻ്റ് കെ കെ ശിവൻ,കുട്ടമ്പുഴ എൽ സി സെക്രട്ടറി കെ റ്റി പൊന്നച്ചൻ,പഞ്ചായത്ത് സെക്രട്ടറി സി ജെ സാബു, സി ഡി എസ് വൈസ് ചെയർ പേഴ്സൺ വത്സ ബിനു,സി ഡി എസ് മെമ്പർ സെക്രട്ടറി പത്മകുമാരി  എന്നിവർ പങ്കെടുത്തു.

date