Skip to main content

ഹോളിഡേ ബാച്ചിലേക്ക് ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

 

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഹോളിഡേ ബാച്ചിലേക്ക് ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പി.എസ്.സി , യു പി എസ് സി മറ്റ് മത്സര പരീക്ഷകൾക്കുള്ള പരിശീലനമാണ് നൽകുന്നത് .+2 വിദ്യാഭ്യാസ യോഗ്യത യുള്ള ഉദ്യോഗാർത്ഥികൾ 2021 ഫെബ്രുവരി 5 ന് മുൻപായി ആലുവ ബാങ്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തിൽ നേരിട്ടെത്തി 2 ഫോട്ടോ , വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള { എസ് എസ് എൽ സി, പ്ലസ് ടു , ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ നമ്പർ:0484-2621897

date