വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പാഠപുസ്തകങ്ങളും സ്‌കൂള്‍ യൂണിഫോമും: വിതരണോദ്ഘാടനം മൂന്നിന്
അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുളള പുസ്തകങ്ങളും യൂണിഫോമുകളും മെയ് മൂന്നിന് വിതരണം ചെയ്യും. ജില്ലാതല വിതരണോദ്ഘാടനം സി.കെ. ആശ എം.എല്‍.എ വൈക്കം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ നിര്‍വ്വഹിക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി മുഖ്യപ്രഭാഷണം നടത്തും. മികച്ച നെയ്ത്തുകാരനുളള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കും. വൈക്കം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി എന്നിവര്‍ മുതിര്‍ന്ന നെയ്ത്തുകാരെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം പി. സുഗതന്‍, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ശ്രീകുമാരന്‍ നായര്‍, കൗണ്‍സിലര്‍ ഡി. രഞ്ജിത് കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ. കെ അരവിന്ദാക്ഷന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. ഷൈല കുമാരി, ഹെഡ്മാസ്റ്റര്‍ പി. കെ ഹരിദാസ് എന്നിവര്‍ സംസാരിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജീവ് സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.ജെ സൈറസ് നന്ദിയും പറയും.
- Log in to post comments