Skip to main content

ദത്തെടുക്കല്‍ കേന്ദ്രം ഉദ്ഘാടനം മെയ് അഞ്ചിന്

 

 

മലപ്പുറത്തെ ശിശു ക്ഷേമ സമിതി ദത്തെടുക്കല്‍ കേന്ദ്രം മെയ് അഞ്ചിന്  ഉദ്ഘാടനം ചെയ്യും. മലപ്പുറം കാളമ്പാടിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഫൗണ്ട്‌ലിംഗ് ഹോമാണ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ ദത്തെടുക്കല്‍ കേന്ദ്രമാക്കി ഉയര്‍ത്തി മൈലപ്പുറത്ത്  പ്രവര്‍ത്തനമാരംഭിക്കുന്നത്.

മെയ് അഞ്ചിന് വൈകീട്ട് നാല് മണിക്ക് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി. ഉബൈദുള്ള എം.എല്‍എ അധ്യക്ഷത വഹിക്കും. എം.പി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി.അബ്ദുല്‍ വഹാബ് എന്നിവര്‍ മുഖ്യാതിഥികളാവും. ജനപ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.

കേന്ദ്ര ദത്തെടുക്കല്‍ മാര്‍ഗനിര്‍ദേശത്തിനനുസൃതമായി മൈലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ദത്തെടുക്കല്‍ കേന്ദ്രമാണിത്.പ്രത്യേക പരിചരണം ലഭിക്കേണ്ട കുട്ടികളെയും കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവില്‍ 23 കുട്ടികള്‍ കേന്ദ്രത്തിന്റെ പരിചരണത്തിനു കീഴിലുണ്ട്. പ്രയാസത്തിലകപ്പെടുന്ന  കുട്ടികള്‍ക്ക്  ഏതുസമയത്തും സഹായത്തിനായി 1517 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴി ബന്ധപ്പെടാം.

date