ജില്ലയില്‍ 13076 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നല്‍കും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ 13076 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നല്‍കും. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ജോഡി യൂണിഫോം സൗജന്യമായാണ് നല്‍കുക. കൈത്തറി തുണികളാണ് യൂണിഫോമിനായി ഉപയോഗിച്ചിട്ടുള്ളത്. 58258 മീറ്റര്‍ തുണിയാണ് ഉപയോഗത്തിനായി ആവശ്യമായിട്ടുളളത് ജില്ലയിലെ 40 തറികളിലായി ഉല്‍പ്പാദിപ്പിച്ച തുണി ഹാന്‍ഡെക്‌സ് ശേഖരിച്ച് കളര്‍പ്രോസ്സസിംഗ് നടത്തി വിതരണത്തിന് എത്തിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ താല്‍പ്പര്യമനുസരിച്ച് 48 നിറങ്ങളിലാണ് യൂണിഫോം തയ്യാറാക്കിയിട്ടുളളത്. വൈക്കത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സി. കെ ആശ എം.എല്‍.എയില്‍ നിന്ന് ജില്ലാ വിദ്യാഭ്യസ ഉപഡയറക്ടര്‍ യൂണിഫോം ഏറ്റുവാങ്ങും. ഓരോ വിദ്യാഭ്യാസ ഉപജില്ലയിലേക്കുമുള്ള യൂണിഫോം ഹാന്‍ഡെക്‌സിന്റെ നേതത്വത്തില്‍ എത്തിച്ചു നല്‍കും. ഇവിടെ നിന്നും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ കൈപ്പറ്റി സ്‌കൂളുകള്‍ മുഖേന യൂണിഫോം കുട്ടികള്‍ക്ക് നല്‍കും.
നെയ്ത്ത് കൂലിയ്ക്കായി അനുവദിച്ച 35 ലക്ഷം രൂപയില്‍ 3150640 രൂപ ഇവര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. സംഘങ്ങള്‍ക്ക് ആവശ്യമായ നൂല്‍ എന്‍.എച്ച്.ഡി.സിയാണ് നല്‍കിയിട്ടുളളത്. തറി, നൂല്‍, ഉല്‍പാദിപ്പിക്കുന്ന തുണി എന്നിവയുടെ ഗുണനിലവാരം ഹാന്‍വീവ്, ഹാന്റക്‌സ് എന്നിവിടങ്ങളിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 113 സര്‍ക്കാര്‍ എല്‍.പി. സ്‌കൂളുകളിലെ 7390 വിദ്യാര്‍ത്ഥികള്‍ക്കായി 30,461 മീറ്റര്‍ തുണിയാണ് വിതരണം ചെയ്തത്.
(കെ.ഐ.ഒ.പി.ആര്‍-804/18)
- Log in to post comments