Post Category
കര്‍ഷകര്‍ക്ക് ആര്‍.എ.റ്റി.റ്റി.സി നെട്ടൂരില്‍ പരിശീലന ക്ലാസ്
കൊച്ചി: കൃഷി വകുപ്പിന്റെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലന കേന്ദ്രമായ ആര്‍.എ.റ്റി.റ്റി.സി നെട്ടൂരില്‍ ഫെബ്രുവരി മാസത്തില്‍ കര്‍ഷകര്‍ക്കായി വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. ഓരോ ക്ലാസ്സിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായിരിക്കും പങ്കെടുക്കുവാന്‍ സാധിക്കുന്നത്. രണ്ടിന് വാഴക്കൃഷി, മൂന്ന്, നാല് തീയതികളില്‍ മത്സ്യക്കൃഷി, അക്വാപോണിക്‌സ്, മഴമറ, അഞ്ചിന് നെല്‍കൃഷി എന്ന വിഷയത്തിലുമായിരിക്കും ക്ലാസ്സുകള്‍ നടക്കുന്നത്. രജിസ്‌ട്രേഷനായി 0484 2703094 നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments