Skip to main content

നവജീവന്‍' സ്വയംതൊഴില്‍ വായ്പാ പദ്ധതിയുടെ ആദ്യ ജില്ലാ സമിതി ചേര്‍ന്നു

 

 

കൊച്ചി: എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള 'നവജീവന്‍' സ്വയംതൊഴില്‍ വായ്പാ പദ്ധതിയുടെ ആദ്യ ജില്ലാ സമിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.  206 വായ്പാ അപേക്ഷകള്‍  യോഗത്തില്‍ അംഗീകരിച്ചു.  ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍  ബിന്ദു.കെ.എസ്, സെല്‍ഫ്    എംപ്ലോയ്‌മെന്റ് ഓഫീസര്‍  ജി.സജയന്‍, ജില്ലാ ലീഡ് ബാങ്ക് പ്രതിനിധി പി.എല്‍.എലിസബത്ത്, ജില്ലാ അസിസ്റ്റന്റ് വ്യവസായ ഓഫീസര്‍ അജിത് കുമാര്‍, സാമൂഹ്യ നീതി വകുപ്പ് പ്രതിനിധി സ്മിത.എം.വി. എന്നിവര്‍ പങ്കെടുത്തു.

date