Post Category
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ - ജില്ലയിൽ 1,88,798 കുട്ടികൾക്ക് (90.29%) തുള്ളിമരുന്ന് നൽകി
2021 ലെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ആദ്യ ദിനത്തിൽ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലും, അങ്കണവാടികളിലും മൊബൈൽ ബൂത്തുകളായും, ബസ് സ്റ്റാന്റുകളിലും, റെയിൽവേ സ്റ്റേഷനുകളിലും ബോട്ട് ജെട്ടികളിലുമായി ഒരുക്കിയ ട്രാൻസിറ്റ് ബൂത്തുകളും ഉൾപ്പെടെ 2033 പൾസ് പോളിയോ ബൂത്തുകളിലൂടെ 1,88,798 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി. ഇതിൽ 4631 പേർ ഇതര സംസ്ഥാനത്ത് നിന്നുള്ള കുട്ടികളാണ്.
ജില്ലയിൽ 5 വയസ്സിനു താഴെയുള്ള 2,09,098 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. പോളിയോ ബൂത്തുകൾ വഴി തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി വോളണ്ടിയർമാർ വഴി വീടുകളിൽ പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പ്രതിരോധ തുള്ളിമരുന്ന് വിതരണം നടന്നത്.
date
- Log in to post comments