വൈദ്യുതി മേഖലയില്‍ കുത്തകകളുടെ കടന്ന് കയറ്റത്തെ തടയാനായത് സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍; മന്ത്രി എം.എം.മണി
മൂവാറ്റുപുഴ: വൈദ്യുതി മേഖലയില്‍ കുത്തകകളുടെ കടന്ന് കയറ്റത്തെ തടയാനായത് സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളാണന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. മാറാടി 110 കെ.വി.സബ്സ്റ്റേഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡും മഹാപ്രയളങ്ങളും വൈദ്യുതി വകുപ്പില്‍ കോടി കണക്കിന് രൂപയുടെ നഷ്ടം വരുത്തിയിട്ടും സംസ്ഥാനത്ത് വൈദുതി ചാര്‍ജ് വര്‍ദ്ധനവും പവര്‍ കട്ടുമില്ലാതെ വൈദ്യുതി വകുപ്പിനെ ജനങ്ങള്‍ക്ക് ഉപകരാപ്രഥമാകുന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനായത് ഏറ്റവും വലിയ നേട്ടമാണന്നും മന്ത്രി കൂട്ടിചേര്‍ത്തു. പ്രതിസന്ധികട്ടത്തിലും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദുതീകരണം നടപ്പിലാക്കാനായതും ബിപിഎല്‍ കാര്‍ക്കും കര്‍ഷകര്‍ക്കും സൗജന്യ വൈദ്യുതി വിതരണം ചെയ്യുന്നതും സര്‍ക്കാരിന്റെ നേട്ടമാണന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പില്‍ കാലപഴക്കം ചെന്ന ഉപകരണങ്ങള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്ന് വരികയാണന്നും കോടി കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നതെന്നും വൈദ്യുതി വകുപ്പില്‍ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കാനായിയെന്നും മന്ത്രി എം.എം.മണി പറഞ്ഞു. ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി. ട്രാന്സ്മിഷന് സൗത്ത് ചീഫ് എഞ്ചിനീയര്‍ രാജന് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ബേബി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ.ബിനി ഷൈമോന്‍, പഞ്ചായത്ത് അംഗം സിജി ഷാമോന്, കെ.എസ്ഇബി ട്രാന്സ്മിഷന് സിസ്റ്റം ഓപ്പറേഷന് ഡയറക്ടര്‍ പി.രാജന്, കെഎസ്ഇബി ഡയറക്ടര്‍ വി.ശിവദാസന്‍, കെഎസ്ഇബി ട്രാന്‍സ് മിഷന് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഇ.കെ.രാധാകൃഷ്ണന് എന്നിര്‍ സംസാരിച്ചു. തെക്കന്‍ മാറാടിയില്‍ എം.സി.റോഡിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ 50-സെന്റ് സ്ഥലം വൈദ്യുതി ബോര്‍ഡ് വിലയ്ക്ക് വാങ്ങിയാണ് സബ്സ്റ്റേഷന് നിര്‍മിച്ചത്. 12.5 എം.വി.എ ശേഷിയുള്ള രണ്ട് 110/11-കെ.വി ട്രാന്‍സ്ഫോമറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയില്‍ 10 എം.വി.എ ശേഷിയുള്ള ഒരു 66/11 കെ.വി ട്രാന്‍സ്ഫോമറും മൂന്ന് ഫീഡറുകളുമാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കി പദ്ധതി 2018ല്‍ കമ്മീഷന് ചെയ്തത്. 12.5 എം.വി.എ ശേഷിയുള്ള ഒരു 110/11 കെ.വി ട്രാന്‍സ്ഫോമറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചാണ് രണ്ടാം ഘട്ടം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. കോതമംഗലത്ത് നിന്ന് പുതിയ ലൈന്‍ വലിച്ചാണ് 110 കെ.വി സബ്സ്റ്റേഷനില്‍ വൈദ്യുതി ലഭ്യമാക്കിയിരിക്കുന്നത്. കൂടുതല്‍ ഗുണമേന്മയും തടസമില്ലാത്തതുമായ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറാടി സബ്സ്റ്റേഷനെ 110-കെ.വി.നിലവാരത്തിലേയ്ക്ക് വൈദ്യുതി ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്നത്. ഇവിടെ നിന്നുള്ള 11.കെ.വി ഫീഡറുകളിലൂടെ മൂവാറ്റുപുഴ നഗരസഭ, മാറാടി, ആരക്കുഴ, പാലക്കുഴ, ആവോലി, രാമമംഗലം, തിരുമാറാടി, പാമ്പാക്കുട എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ഒന്നേകാല്‍ ലക്ഷത്തോളം ജനങ്ങള്‍ക്ക് വൈദ്യുതി തടസമില്ലാതെ ലഭ്യമാകും. ഇതോടൊപ്പം മൂവാറ്റുപുഴയാറില്‍ നിന്നുള്ള മൂവാറ്റുപുഴ ടൗണ്‍, ആരക്കുഴ, മൂഴി എന്നീ പമ്പ് ഹൗസുകള്‍ ഉള്‍പ്പടെ 50-ഓളം കുടിവെള്ള പദ്ധതികള്‍ക്കും തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനും പദ്ധതി കമ്മീഷന് ചെയ്യുന്നതോടെ സാധിക്കും.
- Log in to post comments