Post Category
പുസ്തക പ്രകാശനവും പി സായിനാഥിന്റെ പ്രഭാഷണവും
കൊച്ചി: കേരള മീഡിയ അക്കാദമി ഫെലോഷിപ്പിന്റെ ഭാഗമായി സാജന്‍ എവുജിന്‍ രചിച്ച 'മണ്ണിനു തീപിടിക്കുമ്പോള്‍ മാധ്യമങ്ങള്‍ എവിടെ?' എന്ന പുസ്തകം ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ 2021 ഫെബ്രുവരി മൂന്നിനു രാവിലെ 11 നു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ പി സായിനാഥ് പ്രകാശനം ചെയ്യും.
കാര്‍ഷിക പ്രതിസന്ധിയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സായിനാഥ് പ്രഭാഷണവും നടത്തും.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ളെ പുസ്തകം സ്വീകരിച്ച് സംസാരിക്കും. അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനാകും. പരിപാടിയുടെ തല്‍സമയ വീഡിയോ മീഡിയ അക്കാദമി ഫേസ്ബുക്ക് പേജില്‍ ലഭ്യമാകും.
date
- Log in to post comments