Skip to main content

വേങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്‌സിനേഷൻ നൽകി

 

പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്  കീഴിലുള്ള വേങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ  ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്‌സിനേഷൻ കുത്തിവെയ്പ്പ് നൽകി.കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്   ബേസിൽ പോൾ ഉദ്ഘാടനം നിർവഹിച്ചു.ഹെൽത്ത് സൂപ്പർവൈസർ ഡോക്ടർ രാധാകൃഷ്ണൻ   ആദ്യ ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചു.5 വാക്സിനേഷൻ ഓഫീസർമാരാണുള്ളത്. 

ഇന്ന് 100 പേർക്കുള്ള വാക്സിനേഷനാണ് നൽകുന്നത്. ആശാ പ്രവർത്തകർ ഉൾപ്പെടെ 1700 ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ്‌  ശില്പ,ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങൾ ആയ   അജിത് കുമാർ, പി.ആർ.  നാരായണൻ നായർ, ലതഞ്‌ജലി,ഡെയ്സി ജെയിംസ്,ബീനാ ഗോപിനാഥ്, മെഡിക്കൽ ഓഫീസർ ഡോ. സൈനബ ,ഡോ. അഖില എന്നിവർ സംസാരിച്ചു.

date