Skip to main content

കോതമംഗലം മണ്ഡലത്തിൽ പുതുതായി നിർമ്മിച്ച 2 സ്കൂൾ മന്ദിരങ്ങൾ ഫെബ്രുവരി 6 ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

 

കോതമംഗലം:സംസ്ഥാന സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിൽ പുതുതായി നിർമ്മിച്ച ഇളങ്ങവം ജി എൽ പി എസ്,നേര്യമംഗലം ജി എച്ച് എസ് എസ് എന്നീ 2 സ്കൂൾ മന്ദിരങ്ങൾ ഫെബ്രുവരി 6 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും.  
1962 ൽ സ്ഥാപിതമായ ഇളങ്ങവം സ്കൂളിനെ ഹൈടെക് ആക്കി ഉയർത്തുന്നതിൻ്റെ ഭാഗമായി പുതുതായി 6000 സ്ക്വയർ ഫീറ്റിൽ ഹൈടെക് നിലവാരത്തിലുള്ള 8 ക്ലാസ് മുറികളും ആധുനിക നിലവാരത്തിലുള്ള ഓഫീസ് സമുച്ചയവുമടങ്ങുന്ന പുതിയ കെട്ടിടവും അനുബന്ധ ടോയ്ലറ്റ് കോംപ്ലക്സും അടങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്.1948 ൽ സ്ഥാപിതമായ നേര്യമംഗലം ജി എച്ച് എസ് എസിൽ 2 നിലകളിലായി 5000 സ്ക്വയർ ഫീറ്റ് അടങ്ങുന്ന ഹൈടെക് നിലവാരത്തിലുള്ള 6 ക്ലാസ് റൂമുകളുടെയും നിർമ്മാണങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്.2 സ്കൂൾ മന്ദിരങ്ങളുടെ നിർമ്മാണത്തിനായി 1 കോടി രൂപ വീതമാണ് അനുവദിച്ചിരുന്നത്.

date