Skip to main content

പി.എസ്.സി അറിയിപ്പ്

കൊച്ചി: എൻ സി സി സൈനിക ക്ഷേമ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച് ഡി വി ) തസ്തികയുടെ ജനറൽ റിക്രൂട്ട്മെന്റ് വഴിയും വിവിധ സംവരണ വിഭാഗങ്ങൾക്കുള്ള എൻ സിഎ വിജ്ഞാപനപ്രകാരവും തിരുവനന്തപുരം/ കൊല്ലം /കോട്ടയം/പത്തനംതിട്ട /എറണാകുളം / ഇടുക്കി തൃശൂർ / പാലക്കാട്/ മലപ്പുറം ജില്ലകളിലേക്ക് സ്വീകാര്യമായ അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള പ്രായോഗിക പരീക്ഷ 2021 ഫെബ്രുവരി മാസം 08,09,10,11,12,15,16 തീയതികളിൽ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ ഗവ . ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് നടത്തുന്നതാണ് . 

 

പ്രായോഗിക പരിക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തെരഞ്ഞടുപ്പിന്റെ എല്ലാ ഘട്ടത്തിലും  (അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി , പ്രായോഗിക പരീക്ഷ , വെരിഫിക്കേഷൻ തുടങ്ങിയ തിയതികളിലും ) സാധുവായ വിംഗ് ലൈസൻസ്  ഉണ്ടായിരിക്കേണ്ടതാണ് . ഒന്നിൽ കൂടുതൽ കാറ്റാറികളിൽ അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ തങ്ങൾക്ക് ഈ പ്രായോഗിക പരീക്ഷയ്ക്കായി ലഭ്യമായിട്ടുള്ള എല്ലാ അഡ്മിഷൻ ടിക്കറ്റുകളുമായി  അനുവദിക്കപ്പെട്ടിട്ടുള്ള ആദ്യ തീയതിയിൽത്തന്നെ പ്രായോഗിക പരീക്ഷയ്ക്കു ഹാജരാകേണ്ടതാണ് . 

 

അർഹാരായ ഉദ്യാഗാർത്ഥികൾ  പബ്ലിക് സർവീസ് കമ്മീഷന്റെ https://thulasi.psc.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും പ്രായോഗിക പരീക്ഷയ്ക് ഹാജരാക്കേണ്ട അഡ്മിഷൻ ടിക്കറ്റ് , മറ്റ് നിർദ്ദേശങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്തെടുത്ത് കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്. ഉദ്യോഗാർത്ഥികൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായും പാലിക്കേണ്ടെതാണ്

date