Skip to main content

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം:അയ്യപ്പനും കുടുംബത്തിനും പട്ടയം കൈമാറി.

 

കോതമംഗലം: തൃക്കാരിയൂർ വില്ലേജിൽ നിയമ തടസ്സങ്ങളിൽപ്പെട്ട് വലയുകയായിരുന്ന പിണ്ടിമന അയിരൂർപാടം പൂവാലിമറ്റം അയ്യപ്പനും കുടുംബത്തിനും ആൻ്റണി ജോൺ എംഎൽഎ വീട്ടിലെത്തി പട്ടയം കൈമാറി.മുപ്പത് വർഷത്തിലേറെയായി കരമടക്കാൻ നിർവ്വാഹമില്ലാതെ,ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.കളക്ടർ എസ് സുഹാസ്,തഹസിൽദാർ റേച്ചൽ കെ വർഗീസ്,വാർഡ് മെമ്പർ എസ് എം അലിയാർ,വില്ലേജ് ഓഫീസർ പി എ റഹിം എന്നിവർ സന്നിഹിതരായിരുന്നു.

date