താത്പര്യ പത്രം ക്ഷണിച്ചു
കൊച്ചി: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ ഫോര്‍ട്ട്‌കൊച്ചി വാസ്‌ക്കോഡഗാമ സ്വക്‌യര്‍, ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ഫെബ്രുവരി 20 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന ഉത്‌സവം 2021 പരമ്പരാഗത അനുഷ്ഠാന നാടന്‍ കലകളുടെ അവതരണത്തിനാവശ്യമായ സ്‌റ്റേജ് ക്രമീകരണം , പ്രകാശ ശബ്ദ ക്രമീകരണം , ഇരിപ്പിട സൗകര്യം എന്നിവ തൃപ്തികരമായ വിധം ക്രമീകരിക്കുന്നതിന് താത്പര്യമുള്ള , സമാനമായ പരിപാടികളുടെ നടത്തിപ്പില്‍ മുന്‍ പരിചയമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു.
താത്പര്യപത്രത്തിന്റെ മാതൃക ഡിറ്റിപിസി ഓഫിസില്‍ നിന്നും ലഭിക്കും. താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 10 ഉച്ചയ്ക്ക് 12 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടുക. (ഫോണ്‍ നം: 0484 2367334)
- Log in to post comments