പുനർവിൽപന ഫെബ്രുവരി 15ന്
എറണാകുളം : ആലുവ റേഞ്ചിലെ 5-ാo ഗ്രൂപ്പിലെ 5 കള്ള് ഷാപ്പുകളുടെ പുനര്‍വില്പന 2021 ഫെബ്രുവരി 15 ന് രാവിലെ 11മണിയ്ക്ക് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 2021 ജനുവരി 14ന് നടത്തിയ പുനര്‍വില്പനയില്‍ വിറ്റുപോകാത്ത കള്ള് ഷാപ്പുകളുടെ വില്പനയാണ് നടത്തുന്നത്. 50% റെന്റല്‍ തുക കുറച്ചായിരിക്കും ഷാപ്പുകള്‍ വിൽപ്പന നടത്തുന്നത്. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ റവന്യൂ അധികാരികള്‍ സാക്ഷ്യപ്പെടുത്തിയഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കി, 200/- രൂപ എന്‍ട്രന്‍സ് ഫീ അടച്ച് വില്പന ഹാളില്‍ പ്രവേശിക്കാo വില്പനയില്‍ പങ്കെടുക്കുന്നവര്‍ ഷാപ്പുകളുടെ 50% കുറച്ചുള്ള റെന്റല്‍ തുകയ്ക്കും, തൊഴിലാളികളുടെ ഒരു മാസത്തെ വേതനത്തിന് തുല്യമായ തുകയ്ക്കുള്ള ഡിമാന്റ് (ഡാഫ്റ്റ് (എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ പേരില്‍ മാറാവുന്നത്). എന്നിവ ഹാജരാക്കേണ്ടതാണ്. വില്പന 'സംബന്ധിച്ച് പാലിക്കേണ്ട മറ്റ് മാനദണ്ഡങ്ങളും കൂടുതല്‍ വിവരങ്ങളും എറണാകുളം എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും അറിയിക്കുo. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വില്‍പ്പന നടത്തുന്നത്.
- Log in to post comments