Post Category
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലെ ഹിതപരിശോധന; മൂന്ന് സംഘടനകൾക്ക് അംഗീകാരം
എറണാകുളം : ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) 42.93 ശതമാനം വോട്ടുകൾ നേടി കൂടുതൽ വോട്ടുകൾ നേടിയ സംഘടനയായി. ആകെ പോൾ ചെയ്ത് 361 വോട്ടുകളിൽ സി.ഐ.ടി.യുവിന് 155 വോട്ട് നേടി. ടി.സി.സി. എംപ്ലോയീസ് യൂണിയൻ(ഐ എൻ ടി യു സി) 84 (23.26 %) വോട്ടുകൾ നേടി. ടി.സി.സി തൊഴിലാളി യൂണിയൻ 83 വോട്ട് നേടി . 2 വോട്ടുകൾ അസാധുവായി. ടി.സി.സി സ്റ്റാഫ് & വർക്കേഴ്സ് അസോസിയേഷന് (എ ഐ ടി യു സി) 37 വോട്ട് മാത്രം ആണ് ലഭിച്ചത് .ആകെ 4 സംഘടനകളാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്.
റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ ലേബർ ഓഫീസർ വി. ബി. ബിജു ൻ്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. ടി സി സിയിലെ സ്ഥിരം ജീവനക്കാരായ 366 തൊഴിലാളികളായിരുന്നു സമ്മതിദായകർ. 2 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരുന്നത്.
date
- Log in to post comments