Skip to main content

ഭവന നിർമ്മാണ ബോർഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസ് സ്പേസ് വാടകയ്ക്ക്

 

 

കൊച്ചി:കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എറണാകുളം ഡിവിഷന്റെ  അധീനതയിൽ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 
പനമ്പിള്ളി നഗർ ഓഫീസ് കോമ്പ്ളെക്സ് ,എറണാകുളം റവന്യൂ ടവർ , കോതമംഗലം റവന്യൂ ടവർ എന്നിവിടങ്ങളിൽ  ഓഫീസ്/സ്പേസ് കടമുറി മിതമായ നിരക്കിൽ വാടകയ്ക്ക് ലഭ്യമാണ്. കാക്കനാട് , ഇടപ്പള്ളി വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിലെ ഒഴിവുള്ള മുറികളിലേയ്ക്ക് സർക്കാർ , അർദ്ധസർക്കാർ , സ്വകാര്യ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്ക് പ്രവേശനം അനുവദിയ്ക്കുന്നു . ആവശ്യമുള്ളവർ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസുമായോ താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ നമ്പർ: O484 2369 O59

date