Post Category
മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് 11 ന്
ആലുവ. സംസ്ഥാനത്തെ അലൂമിനിയം & ടിൻ പ്രോഡക്ടസ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് ഫെബ്രുവരി 11 ന് രാവിലെ 11ന് എറണാകുളം ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിലെ ബാങ്ക്യറ്റ് ഹാളിൽ നടക്കും. യോഗത്തിൽ ജില്ലയിലെ ഈ മേഖലയിൽ പ്രവർത്തിച്ച് വരുന്ന തൊഴിലാളി / തൊഴിലാളി പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ വി.ബി.ബിജു അറിയിച്ചു.
date
- Log in to post comments