Skip to main content

അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന് തൃപ്പൂണിത്തുറ ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ

  എറണാകുളം: സംസ്ഥാന സർക്കാരിൻെറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ  തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പുതിയ  അക്കാഡമിക് ബ്ലോക്ക്, പ്രീ പ്രൈമറി കെട്ടിടം എന്നിവയുടെ ഉദ്ഘാടനം  മുഖ്യമന്ത്രി  പിണറായി വിജയൻ  ഓൺലൈനിൽ നിർവ്വഹിച്ചു .  വിദ്യാഭ്യാസ മന്ത്രി  സി. രവീന്ദ്രനാഥ് അധ്യക്ഷനായ യോഗത്തിൽ, ധനകാര്യ മന്ത്രി  തോമസ് ഐസക്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.  
  അന്താരാഷ്ട്ര നിലവാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ   ഗേൾസ് ഹൈസ്കൂളിന്റെ   ശിലാഫലകം   എം. സ്വരാജ് എം എൽ എ നിർവഹിച്ചു .വിദ്യാലയത്തിലെ വേദിയിൽ തൃപ്പൂണിത്തുറ നഗര സഭാധ്യക്ഷ  രമ സന്തോഷ് . വാർഡ് കൗൺസിലർ  നിമ്മി രഞ്ജിത്ത്, നഗര സഭാ ഉപാധ്യക്ഷൻ   കെ. കെ പ്രദീപ് കുമാർ, ബി,പി,സി.എൽ, -   കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ  സഞ്ജയ് ഖന്ന, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ  യു.  കെ പീതാംബരൻ, താലൂക്ക് വികസന സമിതി അംഗം  പി.  വാസുദേവൻ, എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, മുൻ പി ടി എ  പ്രസിഡന്റ് പി. വി ചന്ദ്രബോസ്, സ്കൂൾ പ്രിൻസിപ്പൽ  പി പി ഷീല,  ഹെഡ്മിസ്ട്രസ് എ കെ പുഷ്പലത എന്നിവർ പങ്കെടുത്തു.

date